കാസര്‍ഗോഡ് പൊയ്‌നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

പൊയ്‌നാച്ചി: കാസര്‍ഗോഡ് പൊയ്‌നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ചട്ടഞ്ചാലിനടുത്ത കരിച്ചേരിയിലാണ് അപകടമുണ്ടായത്. പള്ളഞ്ചി സ്വദേശികളായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്.

സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പില്‍ നിന്നും ഇവരെ പുറത്തെടുത്തത്. ജീപ്പിലുണ്ടായിരുന്നവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേര്‍ മരിച്ചിരുന്നു. രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്.

Top