ഒമാനില്‍ വാഹനാപകടത്തില്‍ ഒരു കണ്ണൂർ സ്വദേശിയടക്കം രണ്ട് പേർ മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ വാഹനാപകടത്തിൽ ഒരു കണ്ണൂർ സ്വദേശി ഉൾപ്പെടെ 2 പേർ മരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി ഷാനിഫ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഒരു ബംഗ്ലാദേശ് സ്വദേശിയും അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സലാലക്ക് സമീപം മിര്‍ബാത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ഒമാൻ സ്വദേശി ഓടിച്ച വാഹനം ഇരുവരും സഞ്ചരിക്കുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട നടത്തുകയായിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Top