കൊല്ലത്ത് പിക് അപ് വാനിടിച്ച് രണ്ട് കുട്ടികൾ മരിച്ചു

കൊല്ലം :കൊല്ലം തെന്മല ഉറുകുന്നിൽ പിക് അപ് വാൻ ഇടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ഉറുകുന്ന് സ്വദേശിനികളായ ശ്രുതി (11), കെസിയ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുട്ടികളെ ഇടിച്ച് തെറിപ്പിച്ച ശേഷം വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ ശ്രുതിയുടെ സഹോദരി ശാലിനിക്ക് (17) പരിക്കേറ്റു. ശാലിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top