ചവറ നീണ്ടകരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു

-accident

കൊല്ലം: ചവറ നീണ്ടകരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ചവറ തെക്കുംഭാഗം മാലിഭാഗം തടത്തില്‍കിഴക്കതില്‍ അശോകന്‍ (52), വിജയന്‍ (56) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മരിച്ചവര്‍ രണ്ടുപേരും മത്സ്യബന്ധന തൊഴിലാളികളാണ്.

പുലര്‍ച്ചെ നീണ്ടകര ചീലാന്തിമുക്കിന് സമീപമായിരുന്നു അപകടം. രാവിലെ ജോലിക്കു പോകുംവഴിയാണ് അപകടം നടന്നത്.

Top