ആലുവ ദേശീയ പാതയില്‍ വാഹനം അപകടം; ഒരാള്‍ക്ക് പരിക്ക്

ആലുവ: ആലുവ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്. പറവൂര്‍ കവലയിലെ സിഗ്‌നലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

നാട്ടുകാര്‍ കാറിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി പ്രശാന്തിനെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. കണ്ടെയ്‌നര്‍ ഡ്രൈവര്‍ ഇറങ്ങിയോടി.സംഭവത്തില്‍ പോലീസ് കേസെടുത്തു

Top