ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ആറുപേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ കരീലക്കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. പൊള്ളാച്ചിയില്‍ നിന്ന് തേങ്ങയുമായി വരികയായിരുന്ന ലോറിയും ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു.

കാറില്‍ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശികളായ 5 യുവാക്കളാണ് അപടകത്തില്‍പ്പെട്ട ഒരു കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

Top