ഒഡീഷയില്‍ രണ്ട് വ്യത്യസ്ത റോഡപകടങ്ങളെ തുടര്‍ന്ന് ആറ് മരണം

ACCIDENT

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ ആറ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പുരി ജില്ലയിലുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നത്. നാല് പേര്‍ സംഭവ സ്ഥലത്ത് തന്നെയും, ഒരാള്‍ പിന്നീടും മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

കലിംഗ സ്റ്റേഡിയത്തിന് സമീപമാണ് മറ്റൊരു അപകടമുണ്ടായത്. റോഡില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top