ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാന്‍ മകള്‍ക്കൊപ്പം യാത്രതിരിച്ച വീട്ടമ്മ ബസിടിച്ച് മരിച്ചു

death

കൊല്ലം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകുന്നതിനായി മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു.

ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം നടന്നത്. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.

കൊല്ലം ആശ്രാമം കാവടിപ്പുറംനഗര്‍ സ്വദേശിനി ജലജയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Top