മ​ദ്യ​ല​ഹ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച വാ​ഹ​നം മ​റ്റൊ​രു കാ​റി​ലി​ടി​ച്ച്‌ യു​വ​തി മ​രി​ച്ചു

accident

ന്യൂഡല്‍ഹി: മദ്യപിച്ച പെണ്‍കുട്ടി ഓടിച്ച വാഹനം മറ്റൊരു കാറിലിടിച്ച് യുവതി മരിച്ചു. മകള്‍ക്കു ഗുരുതരമായ പരിക്ക്. ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

ആദര്‍ശ് നഗറിലെ വീട്ടിലേക്കു മടങ്ങവെയാണ് പൂനം സര്‍ദാനയും ഭര്‍ത്താവും മകളും സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറിയത്. ഡിവൈഡറിനു മുകളിലൂടെ പാഞ്ഞെത്തിയാണു കാര്‍ പൂനം സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. കാര്‍ ഓടിച്ചിരുന്ന ശിവാനി മാലിക് എന്ന ഇരുപത്തിരണ്ടുകാരി മദ്യപിച്ച നിലയിലായിരുന്നു.

അപകടത്തില്‍പ്പെട്ട പൂനത്തെയും മകളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മകളുടെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അപകടമുണ്ടാക്കിയ ശിവാനി മാലിക്കിനും ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തുക്കള്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് ഇവര്‍. ശിവാനിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശിവാനിയുടെ പിതാവ് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

Top