കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

Road accident

തൃശൂര്‍ : ബൈക്ക് ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്നു രാവിലെ പതിനൊന്നോടെ കൊടകര മേല്‍പ്പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ഒല്ലൂര്‍ പടവരാട് കരകുളത്ത് കളരിക്കല്‍ സുധീഷ്(38) ആണ് മരിച്ചത്.

സുധീഷിനൊപ്പം സഞ്ചരിച്ചിരുന്ന പിതാവ് ശശിയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top