കോഴിക്കോട് ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് ആർഎംപി പ്രവർത്തകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. വടകര അഴിയൂർ സ്വദേശി അമിത് ചന്ദ്രനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാർ ഓടിച്ചത് സിപിഎം പ്രവർത്തകനായ മുഹമ്മദ് നിഷാദാണെന്നാണ് ആർഎംപിയുടെ ആരോപണം. അമിത് ചന്ദ്രന്‍ ഗുരുതര പരിക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ആക്രമണത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകനെ അപായപ്പെടുത്തി മുന്നിൽ കാണുന്ന തോൽവിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും ആർഎംപി നേതാവ് എന്‍ വേണു ആരോപിച്ചു.

Top