RMp elected in onchiyam gramapanchayath

കോഴിക്കോട്: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആര്‍.എം.പി. ഭരിക്കും. യു.ഡി.എഫിന്റെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച ആര്‍.എം.പി. രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് സി.പി.എമ്മിനെ തോല്‍പിച്ച് പഞ്ചായത്ത് ഭരണം പിടിച്ചത്.

കോണ്‍ഗ്രസ് ജെ.ഡി.യു അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിട്ടുനിന്നു. കെ.പി.ആര്‍. നഗറില്‍ നിന്ന് ജയിച്ച എ.പി.കവിതയാണ് പ്രസിഡന്റ്. കവിതയ്ക്ക് എട്ടും സി.പി.എം. സ്ഥാനാര്‍ഥിക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്.

പതിനേഴംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഏഴും ആര്‍.എം.പി.ക്ക് ആറും യു.ഡി.എഫിന് നാലും സീറ്റായിരുന്നു ഉണ്ടായിരുന്നത്. യു.ഡി.എഫിന് രണ്ടും കോണ്‍ഗ്രസിനും ജെ.ഡി.യുവിനും ഓരോ അംഗങ്ങള്‍ വീതവുമായിരുന്നു ഉണ്ടായിരുന്നത്.

Top