RMP announced candidates list

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.) ഏഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെ.കെ. രമ വടകരയില്‍ മത്സരിക്കും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സ്വതന്ത്രനെ പിന്തുണയ്ക്കും. ആര്‍.എം.പി. നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഐക്യമുന്നണി 60 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും ആര്‍.എം.പി. അറിയിച്ചു.

വടകരയില്‍ കെ.കെ. രമ, കുന്ദമംഗലംത്ത് കെ.പി. പ്രകാശന്‍, ബാലുശേരിയില്‍ കെ.പി. ശിവന്‍, താനൂരില്‍ എന്‍. രാമകൃഷ്ണന്‍, പുതുക്കാടില്‍ സി.വി. വിജയന്‍, കടുത്തുരുത്തിയില്‍ രാജീവ് കിടങ്ങൂര്‍, നേമത്ത് കെ.കെ. ഭാസ്‌കരന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

സംഘടനാ സംവിധാനമില്ലാത്തതിനാല്‍ ധര്‍മ്മടത്ത് മത്സരിക്കില്ലെന്ന് ആര്‍.എം.പി. അറിയിച്ചു. സ്വതന്ത്രര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പിന്തുണയ്ക്കും. കോഴിക്കോട് സൗത്ത്, ഒറ്റപ്പാലം, നാട്ടിക, കയ്പമംഗലം, കുന്നംകുളം,വട്ടിയൂര്‍കാവ്, നിലമ്പൂര്‍, നാദാപുരം എന്നിവിടങ്ങളില്‍ ആര്‍.എം.പി. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തും. ബാക്കി മണ്ഡലങ്ങളില്‍ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥിയാണ് മത്സരിക്കുക.

Top