ആര്‍കെ നഗര്‍ ആര്‍ക്കൊപ്പം ? തിരഞ്ഞെടുപ്പ് ഫലം ഇന്ന്, ആകാക്ഷയോടെ തമിഴ്ജനത

ചെന്നൈ: ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും.

ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്.

അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇവിടെ നടന്നത്.

ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിപ്പിരിഞ്ഞ പനീര്‍ശെല്‍വം പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.

അഴിമതികേസില്‍ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നായി.

ഇരുനേതാക്കളും തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാര്‍ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു.

വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്, 10 മണിയോടെ പൂര്‍ണഫലം പുറത്തുവരുമെന്നാണ് വിവരം.

എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തിനുവേണ്ടി പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനും വിമതവിഭാഗത്തിനുവേണ്ടി ശശികലയുടെ സഹോദരിയുടെ മകന്‍ ടി.ടി.വി.ദിനകരനുമാണ് മത്സരിച്ചത്.

പ്രാദേശിക നേതാവ് മരുത് ഗണേഷായിരുന്നു ഡിഎംകെ. സ്ഥാനാര്‍ഥി.

Top