ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

ഡിസംബര്‍ 21ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 4ന് ഫലപ്രഖ്യാപനവും നടക്കും.

ശക്തമായ പരസ്യ പ്രചാരണം അവസാനിയ്ക്കുമ്പോൾ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷം യോഗമോ മാര്‍ച്ചോ റാലിയോ സംഘടിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ നിരോധനം നിലനില്‍ക്കും.

അണ്ണാ ഡിഎംകെയുടെ ഇ.മധുസൂദനൻ, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാർഥി ടി.ടി.വി.ദിനകരൻ എന്നിവർ തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.

അണ്ണാ ഡിഎംകെ സ്ഥാനാർഥി ഇ. മധുസൂദനന്‍റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവുമാണ്.

ഡിഎംകെ സ്ഥാനാർഥി മരുതു ഗണേഷിന്‍റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ ആർകെ നഗറിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

Top