rk nagar byelection; aiadmk dmk give money from voters

ചെന്നൈ: ആര്‍.കെ. നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടിനു പണം വിതരണം ചെയ്യുന്നത് വ്യാപകമാകുന്നുവെന്ന് ആരോപണം.

ഇതിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന കര്‍ശനമാക്കി.

ആര്‍.കെ. നഗറില്‍ ഒരു വോട്ടിന് 2,500 രൂപ വരെ നല്‍കുന്നുവെന്നാണ് ആരോപണം. അണ്ണാ ഡിഎംകെയിലെ ശശികല – ഒപിഎസ് വിഭാഗവും ഡിഎംകെയും പണവിതരണത്തിനു മുന്നിലുണ്ട്. ഒരോരുത്തര്‍ക്കും ഒരോ നിരക്കാണു പാര്‍ട്ടികള്‍ നല്‍കുന്നത്. നിരക്ക് നിശ്ചയിച്ചശേഷം വീട്ടിലെ സ്ത്രീകളെയാണു രഹസ്യമായി തുക ഏല്‍പ്പിക്കുക.

വോട്ടിനു പണം നല്‍കുന്നതു തടയാന്‍ പൊലിസും തിരഞ്ഞെടുപ്പു കമ്മീഷനും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ നാലുദിവസത്തിനിടെ ഏഴു ലക്ഷം രൂപയാണു മണ്ഡലത്തില്‍നിന്നു പിടികൂടിയത്.

Top