പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനങ്ങളുമായി ആര്‍ജെഡി പ്രകടന പത്രിക

പാറ്റ്‌ന: പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി പ്രകടന പത്രിക പുറത്തിറക്കി ആര്‍ജെഡി. തൊഴില്‍ വാഗ്ദാനത്തിനു പുറമെ കൃഷി, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിയുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. നടപ്പാക്കാനാകുന്ന കാര്യങ്ങളേ മുന്‍പോട്ട് വെച്ചിട്ടുളളൂവെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും പ്രകടന പത്രിക പുറത്തിറക്കിയ തേജസ്വി യാദവ് പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മദ്യമാഫിയ പിടിമുറുക്കിയെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിത്യാനന്ദ റായ് തുടങ്ങിയവര്‍ ഇന്ന് നിതീഷ് കുമാറിന്റെ റാലികളില്‍ പങ്കെടുക്കും.

Top