കാലിത്തീറ്റ കുംഭകോണം ; നാലാം കേസിന്റെ വിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി

Lalu Prasad

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കേസില്‍ ഇന്ന് സിബിഐ പ്രത്യേക കോടതി വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

ഡുംക ട്രഷറിയില്‍ നിന്നും വ്യാജ ബില്ലുകള്‍ നല്‍കി 3.76 കോടി തട്ടിയെടുത്ത കേസിലാണ് ലാലുപ്രസാദ് ഉള്‍പ്പെടെ 31 പേര്‍ പ്രതിയായിരിക്കുന്നത്.

ആറു കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തിന്റെ വിധി പ്രഖ്യാപിച്ചിരുന്നു. 2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തിരുന്നു.

Top