ബോളിവുഡിലേക്ക്; പുതിയ ചിത്രം ‘രുദ്ര’യെ കുറിച്ച് പങ്കുവെച്ച് തേജ് പ്രതാപ് യാദവ്

ര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ബോളിവുഡിലേക്ക്. ’29 കാരനായ മുന്‍ ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെയാണ് തന്റെ ബോളിവുഡ് ചിത്രം രുദ്രയെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.

ചിത്രത്തിന്റെ പോസ്റ്റര്‍ സഹിതമാണ് തേജ് പ്രതാപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള പോസ്റ്ററില്‍ സണ്‍ഗ്ലാസ് വെച്ച യാദവിനെ കാണാന്‍ കഴിയും. പോസ്റ്ററില്‍ ‘ഉടന്‍ വരുന്നു’ എന്നും കാണാം. 2016ല്‍ ഭോജ്പുരി ചിത്രത്തില്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വേഷമിട്ടതിന് ശേഷം തേജ് വീണ്ടും ബോളിവുഡില്‍ എത്തുകയാണ്. കഴിഞ്ഞ മാസമാണ് യാദവിന്റെ വിവാഹം നടന്നത്. ഐശ്വര്യയെയാണ് തേജ് വിവാഹം കഴിച്ചത്.

Top