ഇവനാണ് നിങ്ങള്‍ തിരയുന്ന മാത്തുക്കുട്ടി; വൈറലായി ഫോട്ടോയും കുറിപ്പും

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം അന്ന ബെന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഹെലന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചിത്രത്തിന്റെ സംവിധായകനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചയാണ്.

ആര്‍ജെ മാത്തുക്കുട്ടിയാണോ ഹെലന്റെ സംവിധായകന്‍ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഇപ്പോഴിതാ ഇതിന് വ്യക്തവരുത്തി രംഗത്തെത്തിയിരിക്കുകയാണ് മാത്തുക്കുട്ടി.

ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന മാത്തുക്കുട്ടി. ഹെലന്‍ സംവിധായകന്‍. ആശംസകള്‍ സഹോദര… നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേല്‍ ഇത് എന്റെ പേരല്ലേ. എന്ന രസകരമായ കുറിപ്പിനോടൊപ്പം ചിത്രം പങ്കുവച്ചാണ് ഹെലന്‍ സംവിധായകനെ മാത്തുക്കുട്ടി പരിചയപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഹെലന്‍ സംവിധായകനെ കണ്ടതോടെ രണ്ട് പേരും ഒരുപോലെയുണ്ടല്ലോ എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/B44OTh5ADcT/?utm_source=ig_web_copy_link

ലാല്‍, അജു വര്‍ഗീസ്, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top