റിസബാവയുടെ സംസ്‌കാരം ഇന്ന്; ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ സംസ്‌കാരം ഇന്നു നടക്കും. മരണശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹം കൊവിഡ് പൊസീറ്റീവ് ആയിരുന്നെന്ന് തെളിഞ്ഞു. ഇതോടെ ഇന്ന് നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം അടക്കമുളളവ ഒഴിവാക്കി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാരം രാവിലെ പത്തരയ്ക്ക് പശ്ചിമകൊച്ചി ചെമ്പിട്ടപളളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.വ്യക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയില്‍ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച റിസബാവ ഡബ്ബിങ് ആര്‍ടിസ്റ്റായും തിളങ്ങിയിട്ടുണ്ട്.

രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് അറുപതുകാരനായ റിസബാവയുടെ ആരോഗ്യനില കൂടതല്‍ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.

Top