ഒരിക്കലും മറക്കാത്ത ദിനത്തെക്കുറിച്ച് വെളിപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സ്വന്തം ജന്മദിനം ഓര്‍മ്മയില്‍ വന്നില്ലെന്ന് വരാമെങ്കിലും ഒരിക്കലും മറക്കാത്ത ദിനത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. DYFI സ്ഥാപക ദിനമായ നവംബര്‍ മൂന്ന് ആണ് ആ ദിവസമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

പോരാട്ടത്തിന്റെ കരുത്തേ, നിന്റെ പേര് DYFI.”

നവംബര്‍: 3 DYFI സ്ഥാപക ദിനം..

സ്വന്തം ജന്മദിനത്തിന്റെ തീയ്യതി ചിലപ്പോള്‍ ഓര്‍മയില്‍ വന്നില്ലെന്ന് വരാം,പക്ഷേ DYFI യുടെ സ്ഥാപക ദിനം എന്നും ആവേശമാണ്.

DYFI യില്‍ പ്രവര്‍ത്തിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. DYFI നല്‍കിയ അനുഭവങ്ങള്‍ എന്നും കരുത്താണ്.. പോരാടാനുള്ള ഊര്‍ജ്ജമാണ്.

Top