റിട്ട. എസ്.പി പണം വാങ്ങി ചാനലിലിരുന്ന് ദിലീപിനെതിരെ സംസാരിക്കുന്നു: റിയാസ് ഖാൻ

കൊച്ചി:ചാനലുകളിൽ ദിലീപ് ‘വേട്ട’ നടത്തുന്ന റിട്ട. എസ്.പി ജോർജ്ജ് ജോസഫ് ക്രിമിനൽ കേസിൽ പ്രതിയാണെന്ന് ദിലീപ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് റിയാസ് ഖാൻ.

അനാവശ്യം പറയരുതെന്ന് ചൂടായി ജോർജ്ജ് ജോസഫും തുറന്നടിച്ചു.

ഇരുവരും തമ്മിൽ നടന്ന വാക്പോരിന് ഒടുവിൽ മൈക്ക് എടുത്തെറിഞ്ഞ് ജോർജ്ജ് ജോസഫ് കളം വിട്ടു.

മീഡിയ വൺ ചർച്ചയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പണം വാങ്ങി പി.ആർ. കമ്പനിയ്ക്ക് വേണ്ടി മുൻ എസ് .പി ജോർജ്ജ് ജോസഫ് ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും റിയാസ് ഖാൻ നടത്തി.

ദിലീപിന് അമ്മയില്ലേ ? കുടുംബമില്ലേ ? എന്തിന് വേണ്ടിയാണ് ഇയാൾ വേട്ടയാടുന്നത്. റിയാസ് ചോദിച്ചു.

സംവിധായകൻ എം.എ.നിഷാദിനെയും റിയാസ് വെറുതെ വിട്ടില്ല.എന്ത് മനോധർമ്മത്തിലാണ് ഇവിടെ നിഷാദ് സംസാരിക്കരുതെന്നായിരുന്നു ചോദ്യം.

ഈ വാക്കുകൾ നിഷാദുമായുള്ള തർക്കത്തിനും കാരണമായി.

ഒടുവിൽ അവതാരകൻ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

‘ദിലീപിനെതിരെ ഒരു തെളിവുമില്ല, ഒരു പൊലീസുകാരെന്റെ മൊബൈലിൽ നിന്നും വിളിച്ച് ‘ദിലീപേട്ടാ കുടുങ്ങി എന്ന് പ്രതി പറയുമെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും’ എന്താണ് ഇവിടെ നടക്കുന്നത് റിയാസ് ചോദിച്ചു.

കേസിന്റെ നാൾവഴി നോക്കിയാൽ ഗൂഢാലോചന മനസ്സിലാകും.

ദിലീപിനെ നേരത്തെ നോട്ടമിട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞത് ശരിയാണെങ്കിൽ വിദേശത്ത് പോകുന്നതിനു എന്തിന് അനുവദിച്ചു.

പൾസർ സുനി വേറെ ആളുടെ പേര് പറഞ്ഞാൽ അതിന്റെ പിന്നാലെയും പോകുമോ പൊലീസ് . .? റിയാസ് ചോദിച്ചു.

മാധ്യമങ്ങളിൽ ഏകപക്ഷീയമായ ചർച്ചകൾ ദിലീപിനെതിരെ വരുന്നു എന്ന ആക്ഷേപത്തിനിടയിലാണ് ഫാൻസ് അസോസിയേഷൻ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.

നിയമ പോരാട്ടത്തിനൊപ്പം ‘ചാനൽ പോരാട്ടത്തിനും’ ശക്തമായി രംഗത്തിറങ്ങാനുള്ള ദിലീപ് വിഭാഗത്തിന്റെ നീക്കമാണ് ഇപ്പോൾ ചാനലുകളിൽ തുടക്കമായിരിക്കുന്നത് എന്നാണ് ഈ രൂക്ഷ പ്രതികരണത്തിൽ കുടി വ്യക്തമാകുന്നത്.

Top