മന്ത്രി റിയാസ് കരാറുകാര്‍ക്കെതിരെ തുറന്നടിച്ചത് വെറുതേയല്ല, സിഎജി റിപ്പോര്‍ട്ടില്‍ അവിശുദ്ധ ബന്ധം !

തിരുവനന്തപുരം: ചില കരാറുകാരും മരാമത്ത് ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നു നിയമസഭയില്‍ തുറന്നടിക്കാന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പ്രേരിപ്പിച്ചത് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്.

ഈ അവിശുദ്ധ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ടു നിയമസഭയില്‍ മന്ത്രി പറഞ്ഞ വാക്കുകളാണു കരാറുകാരുമായി ബന്ധപ്പെട്ട വിവാദത്തിലേക്കു നയിച്ചത്.

കരാറുകാര്‍ക്കു വേണ്ടിയുള്ള ഒരു സമ്മര്‍ദവും അനുവദിക്കില്ലെന്നു വ്യക്തമാക്കാനാണ്, എംഎല്‍എമാര്‍ കരാറുകാരെക്കൂട്ടി തന്റെ ഓഫിസില്‍ വരരുതെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്.

 

Top