സി.പി.എമ്മിന്റെ യാത്രയെ ബി.ജെ.പി ഭയക്കുന്നു: മന്ത്രി മുഹമ്മദ്​ റിയാസ്

തൃശൂർ: സംസ്ഥാനത്ത്​ സി.പി.എം നടത്തുന്ന യാത്രയെ ബി.ജെ.പി ഭയക്കുന്നുവെന്ന്​ മന്ത്രി മുഹമ്മദ്​ റിയാസ്​. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ തൃശൂരിൽ പൊതുപരിപാടിയിൽ പ​ങ്കെടുക്കാൻ എത്തുകയാണ്​. കോൺഗ്രസിന്‍റെ ജോ​ഡോ യാത്ര വന്ന്​ പോയപ്പോൾ അമിത്​ ഷാമാരും ബി.ജെ.പിയും അനങ്ങിയിട്ടില്ലെന്നും മന്ത്രി തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആർ.എസ്.എസ് ബന്ധമുള്ള ഏജൻസിയുമായി പ്രസാർ ഭാരതി കരാറിൽ ഏർപ്പെട്ടത്​ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കാനാണെന്നും

മന്ത്രി ആരോപിച്ചു. സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കിയാണ് പ്രസാർ ഭാരതിയുടെ പുതിയ കരാർ. മതേതര ഇന്ത്യയെ ഇല്ലാതാക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Top