റിയാദ്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 13-ന് നടക്കേണ്ട സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ മാറ്റിവെച്ചതായി റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു.
ഇനി നടക്കാനുളള പത്താം ക്ലാസ്സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പരീക്ഷളും മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി സ്‌കൂള്‍ മേധാവികള്‍ രക്ഷിതാക്കള്‍ക്ക് എസ് എം എസ് സന്ദേശം അയച്ചു. റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് വിവരം.