സൗദിയില്‍ അന്താരാഷ്ട്ര പക്ഷിമേള ഈ മാസം 31ന്

റിയാദ്: സൗദിയില്‍ അന്താരാഷ്ട്ര പക്ഷിമേള ഈ മാസം 31ന്. സൗദിയിലെ വടക്കന്‍ അതിര്‍ത്തി പട്ടണമായ അല്‍ഖുറയാത്തിലാണ് പക്ഷിമേള സംഘടിപ്പിക്കുന്നത്. ഏഴ് ദിവസം നീളുന്ന മേളയില്‍ 12ഓളം രാജ്യങ്ങള്‍ പങ്കെടുക്കും.

പക്ഷിമേള സാമ്പത്തിക വളര്‍ച്ചക്ക് ആക്കംകൂട്ടുമെന്നും മേഖലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും മേളയുടെ സി.ഇ.ഒ സൈന്‍ ശറാരി പറഞ്ഞു.

വിവിധ സാമൂഹിക, സാംസ്‌കാരിക, വിനോദ പരിപാടികളും കുട്ടികള്‍ക്കായി പ്രത്യേക മത്സര പരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Top