കൊറോണ ഭീതി; നാളെ മുതല്‍ പൊതുഗതാഗതം നിര്‍ത്തിവെയ്ക്കാനൊരുങ്ങി സൗദി

റിയാദ്: ലോകത്താകമാനം കൊറോണ വൈറസ് ഭീതി പടര്‍ത്തുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. പൊതുജീവിതത്തെ ബാധിക്കുന്ന തരത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളിലും കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി
സൗദിയില്‍ നാളെമുതല്‍ പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കും. 14 ദിവസത്തേക്കാണ് ഗതാഗത സംവിധാനം നിര്‍ത്തിവെയ്ക്കുന്നത്.

ആഭ്യന്തരവിമാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍, ടാക്‌സികള്‍, എന്നിവയുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ലംഘിച്ച് സര്‍വീസ് നടത്തിയാല്‍ പിഴയടക്കേണ്ടിവരും.

അതേസമയം, ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള അത്യാവശ്യസാധനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു.

ഇതുവരെ ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 274 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

Top