കൊടും ക്രൂരത; മൂന്ന് കുട്ടികളെ ഏഴാം നിലയില്‍ നിന്ന് അമ്മ താഴേക്ക് എറിഞ്ഞു

murder

റിയാദ്: സൗദിയില്‍ മൂന്ന് കുട്ടികളെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് അമ്മ താഴേക്ക് എറിഞ്ഞു.

സംഭവത്തെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ മരിക്കുകയും ഒരു ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ജിദ്ദയ്ക്ക് സമീപം അല്‍ മര്‍വ പ്രദേശത്താണ് സംഭവം നടന്നത്.

ക്രൂര കൃത്യത്തിന് അമ്മയെ പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്.

Top