കൊറോണ; വ്യാജവാര്‍ത്തകള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന വാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ.

അഞ്ചു വര്‍ഷം തടവും മൂന്നു ദശലക്ഷം റിയാല്‍ പിഴയും ചുമത്താനാണ് തീരുമാനം. ഉറവിടമറിയാത്ത വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടിയെന്ന് സൗദി പബ്ലിക് പ്രോസിക്യുഷന്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിയമം ബാധകമാണെന്നും ആവശ്യക്കാര്‍ വിശ്വസനീയവും ഔദ്യോഗികവുമായ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും പൊതു മുന്‍കരുതലുകളെ ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Top