നെയ്മറിന് സപ്പോര്‍ട്ടുമായി റിവാള്‍ഡൊ; വിമര്‍ശകരെ ശ്രദ്ധിക്കേണ്ട, ഇത് നിന്റെ ലോകകപ്പാണ് !

മോസ്‌ക്കോ: ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറിന് പിന്തുണയുമായി ബ്രസീല്‍ ഇതിഹാസം റിവാള്‍ഡൊ രംഗത്ത്. മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ വകവയ്ക്കാതെ എന്ത് തോന്നുന്നുവോ അത് ചെയ്യണമെന്നാണ് ഇതിഹാസ താരത്തിന്റെ ഉപദേശം.

‘നെയ്മര്‍, നിനക്ക് എങ്ങനെ കളിക്കണമെന്ന് തോന്നുന്നുവോ അങ്ങനെ കളിക്കുക, വിമര്‍ശിക്കുന്ന മറ്റു രാജ്യക്കാരെ നീ ശ്രദ്ധിക്കേണ്ട, കാരണം വിമര്‍ശിക്കുന്നവരില്‍ പലരും ഇതിനകം റഷ്യ വിട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു’ റിവാള്‍ഡോ പറഞ്ഞു.

ഡ്രിബിള്‍ ചെയ്യണമെങ്കില്‍ ഡ്രിബിള്‍ ചെയ്യുക, ഫ്‌ളിക്ക് ചെയ്യണമെങ്കില്‍ ഫ്‌ളിക്ക് ചെയ്യുക, ഗോളടിക്കാന്‍ തോന്നിയാല്‍ ഗോളടിക്കുക, വീഴാനാണ് തോന്നുന്നത് എങ്കില്‍ അതും ചെയ്യുക. വിമര്‍ശകരുടെ പ്രശ്‌നം ഇത് നെയ്മറിന്റെ ലോകകപ്പ് ആകുന്നതാണെന്നും, ഒരു രാജ്യത്തിന്റെ അഭിമാനമായി നീ മാറുന്നതാണെന്നും റിവാള്‍ഡോ കൂട്ടിച്ചേര്‍ന്നു.

രാജ്യത്തിന്റെ പൂര്‍ണ പിന്തുണ നെയ്മറിനോടൊപ്പമാണെന്നും റിവാള്‍ഡോ ചൂണ്ടിക്കാട്ടി.

Top