മാസ്‌ക് ധരിക്കാത്തതിന് ചോദ്യം ചെയ്ത പൊലീസിനെ അധിക്ഷേപിച്ച് റിവാബ ജഡേജ

രാജ്കോട്ട്: കാറില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത വനിത പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി വിവാദത്തിലായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. വനിത പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സൊനാല്‍ ഗോസായിയോട് റിവാബ നടുറോഡില്‍ വച്ച് തട്ടിക്കയറി എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജഡേജയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ജഡേജ മാസ്‌ക് ധരിച്ചിരുന്നു. റിവാബ മാസ്‌ക് ധരിച്ചിരുന്നില്ല എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രശ്നം വഷളായത് എന്നത് അന്വേഷിക്കുകയാണ്. ഇരു കൂട്ടരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതായാണ് മനസിലാക്കുന്നത് എന്നും ഡിസിപി മനോഹര്‍സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എന്നാല്‍ സംഭവത്തിന് ശേഷം ശാരീരികാസാസ്ഥ്യം പ്രകടിപ്പിച്ച സൊനാല്‍ ഗോസായിയെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top