ജയശ്രീ ശിവദാസ് സംവിധായകയായി ഋത്വ മ്യൂസിക് ആൽബം

ണ്ണാറക്കണ്ണാ വാ എന്നു തുടങ്ങുന്ന ഭ്രമരം എന്ന ചിത്രത്തിലെ ഗാനം മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്. അതുപോലെ തന്നെ ഒരിക്കലും മറക്കാൻ ആകാത്ത ഒന്നാണ് ഗാനരംഗത്തിൽ വരുന്ന പെൺകുട്ടിയും. ജയശ്രീ ശിവദാസാണ് അന്ന് ആ വേഷത്തിൽ അഭിനയിച്ചത്. അന്ന് ബാലതാരമായി വന്ന ജയശ്രീ ഇന്ന് വളർന്നിരിക്കുന്നു,മാത്രമല്ല ഒരു മ്യൂസിക് ആൽബത്തിന്റെ സംവിധായക കൂടി ആയിരിക്കുകയാണ് .ഋത്വ എന്ന് പേരിട്ടിരിക്കുന്ന ആൽബം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ജയശ്രീയും, അനന്ദുമാണ് ആൽബത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയിച്ചത് സംഗീതത്തെയാണെന്ന തിരിച്ചറിവും, ആ സംഗീതത്തിലേക്കുള്ള തിരികെ യാത്രയുമാണ് ഋത്വ പറയുന്നത്. ജീവിതത്തിന്റെ ഋതുഭാവങ്ങള്‍ക്കൊപ്പം, വലജീ രാഗത്തില്‍ ചിട്ടപ്പെടുത്തിയ വരികള്‍ കൂടി ചേര്‍ന്നപ്പോള്‍ ഋത്വ പിറവി കൊണ്ടു.

സുദീപ് പലനാട് സംഗീതവും, ശ്രുതി നമ്പൂതിരി ഗാനരചനയും നിർവഹിച്ചിരിക്കുന്നു. ബബ്ലു അജു ആണ് ക്യാമറ. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജയശ്രീയ്ക്ക് ഭ്രമരത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. നിലവില്‍ അക്കൗണ്ടിങ് മേഖലയില്‍ ജോലി ചെയ്യുന്ന ജയശ്രീയുടെ മനസില്‍ സിനിമാ സംവിധാനമെന്ന ആഗ്രഹവുമുണ്ട്.

Top