ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖിന്റെ മറാത്തി പ്രൊഡക്ഷന്‍സ് ബാനറായ മുംബയ് ഫിലിം കമ്പനിയുടെ അടുത്ത നിര്‍മാണ സംരംഭം ഛത്രപതി ശിവജിയെ കുറിച്ചുള്ള സിനിമ ആയിരിക്കുമെന്ന് നടന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ രവി ജാദവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
2013ല്‍ ബലക്ക് പലക്ക് എന്ന മറാത്തി ചിത്രം നിര്‍മ്മിച്ച് കൊണ്ടാണ് റിതേഷ് നിര്‍മ്മാതാവുന്നത്. അതേ വര്‍ഷം തന്നെ ലായി ഭാരി എന്ന ആക്ഷന്‍ ചിത്രത്തിലൂടെ റിതേഷ് മറാത്തിയി സിനിമയിലും അരങ്ങേറ്റം കുറിച്ചു. അക്ഷയ് കുമാറിനും അഭിഷേക് ബച്ചനും ഒപ്പം അഭിനയിച്ച ഹൗസ്ഫുള്‍ 3യാണ് റിതേഷിന്റെ റിലീസ് ചെയ്യാനുള്ള സിനിമ.


