ഉരുള്‍പൊട്ടല്‍ സാധ്യത; തിരുവനന്തപുരത്ത് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം അമ്പൂരിയില്‍ നിന്ന് കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുരിശുമല, പൂച്ചമുക്ക്, കുമ്പിച്ചല്‍ മേഖലകളിലെ കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയാണ് അമ്പൂരി. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായാണ് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളത്.

Top