രാജ്യത്തെ ഇന്ധനവില വര്‍ധന; എല്‍ഡിഎഫ് പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് കേരളം ഒരുങ്ങി. ഇന്ന് വൈകിട്ട് നാലിന് സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷം കേന്ദ്രങ്ങളില്‍ ഇരുപതു ലക്ഷത്തിലധികം പേര്‍ അണിനിരക്കും.

കോവിഡ് വിതച്ച ദുരിതത്തിനിടയിലും ജനങ്ങളെ പിഴിയുന്ന ബിജെപി സര്‍ക്കാരിനെതിരെ രാജ്യത്തുയരുന്ന സമരവേലിയേറ്റങ്ങളുടെ തുടക്കമായി എല്‍ഡിഎഫ് പ്രതിഷേധം മാറും. സമരത്തിന് പിന്തുണയറിയിച്ച് സാമൂഹ്യ സാംസ്‌കാരിക കലാരംഗങ്ങളിലെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

വൈകിട്ട് നാലിന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാകും അണിനിരക്കുക. ഒരു സമരകേന്ദ്രത്തില്‍ നാലുപേര്‍വീതം പങ്കെടുക്കും. പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ 25 കേന്ദ്രത്തിലും മുനിസിപ്പാലിറ്റി- കോര്‍പറേഷന്‍ വാര്‍ഡുകളില്‍ നൂറുകേന്ദ്രത്തിലും പ്രതിഷേധം നടക്കും.

Top