ഇന്ധനവില വര്‍ധന പ്രധാന പ്രശ്‌നം; അല്‍ഫോണ്‍സ് കണ്ണന്താനം

alphonse kannanthanam

കാഞ്ഞിരപ്പള്ളി: രാജ്യത്ത് ഇന്ധനവില വര്‍ധന പ്രധാന പ്രശ്‌നമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. താനടക്കം എല്ലാവരേയും ബാധിക്കുന്ന പ്രശ്‌നമാണ് ഇന്ധനവില വര്‍ധന. വരും വര്‍ഷങ്ങളിലെങ്കിലും ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കൂടി ഭരിച്ചു നശിപ്പിച്ച അവസ്ഥയിലാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നത്. ഒരുപാട് കാര്യങ്ങളില്‍ മാറ്റം വരുത്താനും സ്ഥിതി മെച്ചപ്പെടുത്താനും മോദി സര്‍ക്കാരിനായി. എന്നാല്‍ അഞ്ചോ ആറോ വര്‍ഷം കൊണ്ടു തീര്‍ക്കാന്‍ സാധിക്കുന്നതല്ല രാജ്യത്തെ പ്രശ്‌നങ്ങളെന്നും കണ്ണന്താനം പറഞ്ഞു.

അതേസമയം, ബാലശങ്കറിന്റെ ആരോപണം നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്ത വേദന മൂലമാണെന്നും കണ്ണന്താനം പറഞ്ഞു.

 

Top