ഋഷി സുനകിന്റെ സുനകിന്റെ വസതിയെ കറുപ്പണിയിച്ച് പ്രതിഷേധം

ലണ്ടന്‍: ഫോസില്‍ ഇന്ധന നയത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ യോര്‍ക് ഷെയറിലെ വീടിന് കറുത്ത തുണി മൂടി ‘ഗ്രീന്‍പീസ്’ പരിസ്ഥിതി പ്രവര്‍ത്തകര്‍. പുതുതായി നൂറുകണക്കിന് എണ്ണ, പ്രകൃതിവാതക പദ്ധതികള്‍ക്ക് അനുമതി നല്‍കിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

യോര്‍ക്ഷറിലെ വസതിയുടെ മുകളില്‍ കയറിയ 4 പേരാണു കറുത്തതുണിയിട്ടു വീടുമറച്ചത്. 5 മണിക്കൂര്‍ വീടിനുമുകളില്‍ ചെലവഴിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കാലാവസ്ഥ വ്യതിയാനം തടയാന്‍ ബ്രിട്ടിഷ് സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന വിമര്‍ശനത്തിനിടെയാണു പുതിയ എണ്ണ, വാതക സ്രോതസ്സുകള്‍ക്കായുള്ള ഡ്രില്ലിങ് അനുമതി സുനക് നല്‍കിയത്.

കാട്ടുതീയും വെള്ളപ്പൊക്കവും ലോകമെമ്പാടും വീടുകളെയും ജീവിതങ്ങളെയും നശിപ്പിക്കുമ്പോഴാണ് ഋഷി സുനക് എണ്ണ-പ്രകൃതിവാതക ഖനനം വിപുലീകരിക്കുന്നതിന് ശ്രമിക്കുന്നത്” -ഗ്രീന്‍പീസ് കാലാവസ്ഥ പ്രചാരകന്‍ ഫിലിപ്പ് ഇവാന്‍സ് പറഞ്ഞു. പ്രധാനമന്ത്രിയും കുടുംബവും കാലിഫോര്‍ണിയയില്‍ അവധി ആഘോഷത്തിലാണ്.

 

Top