പാർട്ടി ചെയർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഋഷി സുനക്

ബ്രിട്ടൻ: ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ന​ദീം സ​ഹാ​വി​യെ ഋ​ഷി സു​ന​ക് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. സ​ഹാ​വി നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ​യ​ട​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി​യാ​കു​മ്പോ​ൾ ഇ​ക്കാ​ര്യം ടാ​ക്സ് അ​തോ​റി​റ്റി​യെ അ​റി​യി​ച്ചി​ല്ലെ​ന്നു​മാ​ണ് ആ​രോ​പ​ണം.

ന​ദീം സ​ഹാ​വി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ൽ ച​ട്ട​ലം​ഘ​നം വ്യ​ക്ത​മാ​യെ​ന്നും അതിനാൽ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് നീ​ക്കു​ക​യാ​ണെ​ന്നും ഋ​ഷി സു​ന​ക് സ​ഹാ​വി​ക്ക് അയച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയ നിരവധി സന്ദർഭങ്ങളിൽ സഹവിയുടെ പ്രവർത്തനം നിർണായകമായതായി ഋ​ഷി സു​ന​ക് കത്തിൽ കൂട്ടിച്ചേർത്തു.

നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച്എംആർസിയുമായി തർക്കമുണ്ടായതിനെത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ സഹവി പിഴയടച്ചു. ഇതോടെ സഹവിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Top