rishi raj singh locked 60 shops in trivandrum

തിരുവനന്തപുരം: നഗരത്തിലെ വഴിയോരങ്ങളിലെ പാന്‍മസാല ഷോപ്പുകളില്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോന.അറുപതോളം കടകള്‍ അടച്ചു പൂട്ടിച്ചു.

കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂര്‍, ഓവര്‍ബ്രിഡ്ജ് തുടങ്ങിയിടങ്ങളിലാണ് ഋഷി രാജ് സിംഗിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. നൂറിലധികം കിലോ നിരോധിത പുകയില വസ്തുക്കള്‍ പിടിച്ചെടുത്തു.

നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ ലഹരി ലോബി തഴച്ചു വളരുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിടിയിലായ കടയുടമസ്ഥരെല്ലാം ഇതരസംസ്ഥാനക്കാരാണ്. കട ഉടമകളില്‍ നിന്ന് പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.
വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

Top