ഇപ്പോള്‍ തന്നെ വിവാഹം ചെയ്യണമായിരുന്നോ? 2023 ല്‍ മുടിയന് വയസ് 23 ഭാര്യയ്ക്ക് 20

ലയാളത്തില്‍ ഏറെ സ്വീകരിക്കപ്പെട്ട ഉപ്പും മുളകും പരമ്പരയിലെ ഏറെ ആരാധകരുള്ള താരമാണ് മുടിയന്‍ എന്ന് വിളിക്കുന്ന റിഷി. കിടിലന്‍ ഡാന്‍സറുകൂടിയായ മുടിയന്‍ തന്റെ ഡാന്‍സ് വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ പരീക്ഷണവുമായി എത്തിരിക്കുകയാണ് റിഷി.

2023 എന്ന പേരിട്ടിരിക്കുന്ന പുതിയ വെബ് സീരീസ് ആരംഭിക്കുന്നതിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 20 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന 23കാരനായ കഥാപാത്രത്തിന്റെ കഥ പറയുന്നതാണ് വെബ് സീരീസെന്നാണ് പ്രൊമോ നല്‍കുന്ന സൂചന.

അടുത്ത ആഴ്ച സീരീസ് യൂട്യൂബിലെത്തുമെന്നാണ് പ്രൊമോ വ്യക്തമാക്കുന്നത്. സുഹൃത്തുക്കളുടെ സഹായത്തില്‍ വിവാഹതിരായ യുവതീ യുവാക്കള്‍ ഇപ്പോള്‍ തന്നെ വിവാഹം ചെയ്യണമായിരുന്നോ എന്ന് ചോദിക്കുന്ന രംഗമാണ് പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുടിയന്‍ വേഷമിടുന്ന സീരീസിന്റെ പിന്നണി പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Top