ഖുശ്വന്ത് സിങിന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറെടുത്ത് റിഷി കപൂറും

rishi

ഞ്ജു എന്ന ചിത്രത്തിലൂടെ സഞ്ജയ് ദത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച നടനാണ് രണ്‍ബീര്‍ കപൂര്‍. രണ്‍ബീറിന്റെ പിതാവ് റിഷി കപൂറും ഇപ്പോള്‍ മറ്റൊരു ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. എഴുത്തുകാരനായ ഖുശ്വന്ത് സിങിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് റിഷി കപൂര്‍ അഭിനയിക്കുന്നത്. ഈ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഏറെ വിലപ്പെട്ടതാണെന്ന് റിഷി കപൂര്‍ വ്യക്തമാക്കിയിരുന്നു.

കപൂര്‍ ആന്‍ഡ് സണ്‍സ്, 101 നോട്ട് ഔട്ട് എന്നീ ചിത്രങ്ങളില്‍ തന്റെ പ്രായത്തേക്കാള്‍ കുറഞ്ഞ കഥാപാത്രങ്ങളെയാണ് റിഷി കപൂര്‍ അവതരിപ്പിച്ചിരിക്കുന്നത്. 99 വയസ്സുള്ള ഖുശ്വന്ത് സിങിന്റെ ജീവിതമാണ് ഈ ബയോപിക്കിലൂടെ റിഷി കപൂര്‍ അഭിനയിച്ചു കാണിക്കേണ്ടത് എന്നത് വ്യത്യസ്തമായ കാര്യമാണ്.

Top