ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും

രുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പന്തിന് നറുക്ക് വീണത്.

വിവരം ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ശിഖർ ധവാൻ, ആർ അശ്വിൻ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പേരുകൾ പരിഗണയിൽ ഉണ്ടായിരുന്നെങ്കിലും പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ മാനേജ്മെന്റ്‌ തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ തോളിനു പരുക്കേറ്റതോടെയാണ് ശ്രേയാസ് അയ്യർ ഐപിഎൽ സീസണിൽ നിന്ന് പുറത്തായത്.

 

Top