പന്ത് എന്തുകൊണ്ട് ഇല്ല??? സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തുന്നു!

rishabh panth

മുംബൈ:ക്രിക്കറ്റ് വേള്‍ഡ് കപ്പ്‌ ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ വിവാദം കത്തുന്നു. ഇന്ത്യയുടെ യുവ താരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അണപൊട്ടിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് പന്ത് ആരാധകരുടെ മനസ്സു കീഴടക്കിയത്. ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പന്തിന് പിന്നീടുള്ള മത്സരത്തില്‍ അത്ര നന്നായി കളിക്കാനായില്ല. എങ്കിലും അദ്ദേഹം ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യോഗ്യനാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ധോണിയുടെ പകരക്കാരനായി പോലും പന്തിനെ വാഴ്ത്തുന്നവരും നിരവധിയാണ്. മികച്ച ഭാവിയുള്ള യുവതാരത്തിനെ എന്തുകൊണ്ടാണ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനെ ടീമിലുള്‍പ്പെടുത്താത്തതും ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. പന്തിന്റയും റായുഡുവിന്റെയും അവസരം ഇല്ലാതാക്കിയത് കാര്‍ത്തിക്കാണെന്നാണ് മറ്റൊരു ആക്ഷേപം.

ഇന്ത്യന്‍ ടീം:

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ

Top