ഋഷഭ് പന്തിനെ ഓപ്പണറാക്കുന്നത് നല്ലതാണ്; പിന്തുണച്ച് ജയവർധനെ

ഷഭ് പന്തിനെ ഓപ്പണിംഗിൽ പരീക്ഷിക്കുന്ന ഇന്ത്യയുടെ പുതിയ തന്ത്രത്തെ പിന്തുണച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ മഹേല ജയവർധനെ. ആഭ്യന്തര ക്രിക്കറ്റിൽ അധികം ഓപ്പൺ ചെയ്തിട്ടില്ലെങ്കിലും പന്തിന് അതിനുള്ള കഴിവുണ്ട്. പുതുതലമുറയെ വളർത്തിക്കൊണ്ടു വരാനാണ് ഇന്ത്യ എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. സിംബാബ്‌വെ പര്യടനം പല യുവതാരങ്ങൾക്കും മികച്ച അവസരമാണ് എന്നും ജയവർധനെ പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വിശ്രമത്തിലായിരുന്ന വിരാട് കോലി ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ.

Top