ഇരുപത്തിമൂന്ന് വര്‍ഷത്തെ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് റിഷഭ് പന്ത്‌

rishabh pant

ഇന്‍ഡോര്‍: ക്രിക്കറ്റ് മത്സരത്തില്‍ എന്നും റെക്കോര്‍ഡ് സ്വന്തമാക്കിയ ജനപ്രിയ നായകനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. റെക്കാര്‍ഡുകള്‍ ഒരുപാടാണ് താരത്തിന് അദ്ദേഹത്തിന്റെ കരിയറില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ സച്ചിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് യുവതാരം റിഷഭ് പന്ത്.

രഞ്ജി ട്രോഫി ഫൈനലില്‍ കളിക്കുന്ന പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡാണ് റിഷഭ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ 23വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് ഇവിടെ തകരുകയാണ്.

1994-95 സീസണില്‍ പഞ്ചാബിനെതിരെ ഫൈനലില്‍ മുംബൈയെ നയിക്കുന്ന സമയത്ത് സച്ചിന് 21 വയസാണ് പ്രായം ഉണ്ടായിരുന്നത്. അതേസമയം ഇന്‍ഡോറിലെ ഹാള്‍ക്കര്‍ സ്റ്റേഡിയത്തില്‍ വിദര്‍ഭയെ നേരിടുന്ന ഡല്‍ഹിയുടെ നായകനായ റിഷഭ് പന്തിന് 20 വയസും 86 ദിവസവുമാണ് പ്രായം. വിദര്‍ഭയെ മറികടന്ന് കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ രഞ്ജി ട്രോഫി നേടുന്ന പ്രായം കുറഞ്ഞ നായകനെന്ന പദവിയും റിഷഭ് പന്തിന് സ്വന്തമാക്കാം.

Top