ഫിറ്റ്‌നസ് ചലഞ്ച് എഫക്ട്: മല കയറുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് താരം റിഷഭ്

rishabh pant

ഴിഞ്ഞ ആഴ്ച കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ക്രിക്കറ്റ് താരം റിഷഭ് പന്ത്. തറ തുടച്ച് കൊണ്ട് നടി ഇഷ തല്‍വാര്‍ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായതിനു പിന്നാലെയാണ് റിഷഭും വേറിട്ട വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്.

മല കയറുന്ന വീഡിയോയാണ് റിഷഭ് ചലഞ്ചിന്റെ ഭാഗമായി പങ്കുവെച്ചത്. ഇത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുവെന്നും റിഷഭ് പറയുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, മോഹന്‍ലാല്‍, നാഗ ചൈതന്യ, റെയ്‌ന, അനുഷ്‌ക ശര്‍മ, സൈന നെഹ്വാള്‍, സാമന്ത തുടങ്ങിയവരെല്ലാം ചലഞ്ചില്‍ പങ്കാളികളായിട്ടുണ്ട്.

Top