ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഋഷഭ് പന്തിന് പുതിയ റെക്കോർഡ്

സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 36 റണ്‍സിനാണ് ഋഷഭ് പന്ത് പുറത്തായതെങ്കിലും ഓസ്‌ട്രേലിയന്‍ മണ്ണില്‍ 400 പിന്നിട്ടിരിക്കുകയാണ് താരം. 50 ശരാശരിയിലാണ് യുവ വിക്കറ്റ് കീപ്പറുടെ നേട്ടം. ഇത് കൂടാതെ മറ്റൊരു നേട്ടം കൂടെ നേടിയിരിക്കുകയാണ് പന്ത്. ഓസീസിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം വാല്ലി ഹാമൊണ്ട്, വെസ്റ്റ് ഇന്‍ഡീസ് താരം വിവ് റിച്ചാര്‍ഡ്സ്, മുന്‍ ഇന്ത്യന്‍ താരം റുസി സുര്‍ടി എന്നിവര്‍ തുടര്‍ച്ചയായി എട്ട് തവണ 25ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. ഇവരെ പിന്തള്ളിയിരിക്കുകയാണ് പന്ത്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് താരം 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് ഒസീസിനെതിരെ അടിച്ചെടുക്കുന്നത്. പുറത്താവാതെ നേടിയ 159 റണ്‍സാണ് ഉര്‍ന്ന സ്‌കോര്‍.

ഇന്ന് ബാറ്റിങ്ങിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കയ്യിലിടിച്ച് പരിക്കേറ്റ പന്തിന് ഇന്നിങ്‌സ് തുടര്‍ന്നെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാനായിരുന്നില്ല. പിന്നാലെ താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹയാണ് പന്തിന് പകരം കളത്തിൽ ഇറങ്ങിയത്.

Top