ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്

കിങ്സ്റ്റന്‍: ധോണി ഒഴിവായതോടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്. ബാറ്റിങ്ങില്‍ കാര്യത്തില്‍ ധോണിയുടെ മികവ് പന്തിനില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങില്‍ മെച്ചപ്പെട്ട പ്രകടനമാണു താരം കാഴ്ച വയ്ക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പിങ്ങിലൂടെ 50 പേരെ പുറത്താക്കുന്നതിന് ധോണിക്കു വേണ്ടി വന്നത് 15 മല്‍സരങ്ങളാണ്. എന്നാല്‍ 11 കളികളില്‍ നിന്നു തന്നെ ഋഷഭ് പന്ത് 50 വിക്കറ്റുകള്‍ ഇതിനകം നേടിയിട്ടുണ്ട്. വിന്‍ഡീസ് താരം ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെ വിക്കറ്റോടെയാണ് പന്ത് 50 വിക്കറ്റുകള്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ ധോണിയുടെ പകരക്കാരനായാണ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീമില്‍ അറിയപ്പെടുന്നതു തന്നെ.

അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഒന്നാം ടെസ്റ്റ് മല്‍സരത്തില്‍ പന്ത് പിടിച്ചെടുത്തത് 11 ക്യാച്ചുകളാണ്. ഇതോടെ ഒരു മല്‍സരത്തില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത ഇംഗ്ലണ്ടിന്റെ ജാക്ക് റസല്‍, ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പമെത്തിയിരിക്കുകയാണ് ഈ ഇന്ത്യന്‍ യുവതാരം. ആ ടൂര്‍ണമെന്റില്‍ പന്ത് നേടിയ 20 ക്യാച്ചുകള്‍, ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാച്ചുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമായാണ് കണക്കാക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 10 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ ഇരുപത്തിയൊന്നുകാരന്‍ 727 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ടെസ്റ്റില്‍ രണ്ട് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 159 റണ്‍സ്. ഏകദിനത്തില്‍ 229 ഉം ട്വന്റി- 20യില്‍ 302 റണ്‍സും താരം നേടിയിട്ടുണ്ട്.

Top