വിക്രം, കെജിഎഫ് ചിത്രങ്ങളെ പിന്നിലാക്കി ‘കാന്താര’; ഐഎംഡിബിയിൽ ഒന്നാമൻ

എംഡിബി പട്ടികയിൽ ഒന്നാമത് എത്തി റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം ‘കാന്താര’. ഏറ്റവും ഉയർന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്. 13,000 വോട്ടുകളോടെ പത്തിൽ 9.6 ആണ് സിനിമയുടെ റേറ്റിം​ഗ്. റിഷഭ് ഷെട്ടിയുടെ തന്നെ ‘777ചാർലിയാണ് രണ്ടാം സ്ഥാനത്ത്. 9.0 ആണ് ഈ ചിത്രത്തിന്റെ റേറ്റിം​ഗ്. മൂന്നാം സ്ഥാനത്തുള്ള ‘വിക്രമി’ന്റെയും ‘കെജിഎഫ് ചാപ്റ്റർ 2’ന്റെയും റേറ്റിങ് 8.4 ആണ്. തൊട്ടുപിന്നാലെ തന്നെ ആർആർആറും ഉണ്ട്.

സെപ്റ്റംബർ 30ന് ആണ് കാന്താര റിലീസ് ചെയ്തത്. അന്ന് മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രെഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top